2012 മാർച്ച് 16, വെള്ളിയാഴ്‌ച

 കാത്തിരിക്കുക നിങ്ങള്‍ക്കായ്യി ഞാന്‍ ഒരുക്കുന്നു പുതിയ ഒരു ലോകം. ഷോപ്പിംഗ്‌ മാമാങ്കം.കമിംഗ് സൂണ്‍

        ട്രെയിനിംഗ് കഴിഞ്ഞു  ഇപ്പൊ രണ്ടു വര്‍ഷത്തിന്റെ മുകളില്‍ ആയ്യി ഇപ്പൊ തോന്നുന്നു ഇങ്ങനെ  ട്രെയിനിംഗ് പാടുള്ളൂ. ചില്ല ബുദ്ധിമുട്ടുകള്‍ എല്ലാം വേണം എന്നാലേ നാലൊരു പോലീസുകാരനെ വാര്‍ത്തെടുക്കാന്‍ പറ്റു ഇപ്പൊ ഞാന്‍ വളരെ ഹാപ്പി ആണ് .ജനങ്ങളെ സേവിക്കാന്‍ പറ്റുക എന്നത്  വലിയൊരു കാര്യമാണ് .എല്ലാ യുവ രക്തങ്ങളും പോലീസില്‍ ജോലി ചെയ്യട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.അല്ലെങ്കില്‍ തുടക്കം ഈ നല്ല രീതിയില്‍ ആകട്ടെ .

2010 ഡിസംബർ 22, ബുധനാഴ്‌ച

Police Training

                                                ഒരു കഥ പറയാന്‍ പോകുന്നു ,കഥയ്യല്ല യാഥാര്‍ത്ഥ്യം,28 -11 -2009 വളരെ പ്രതീക്ഷയോടെ ആണ് ഞാന്‍ ട്രെയിനിങ്ങിനു പോയ്യത്,ആദ്യമുള്ള കുറച്ചു ദിവസം രസകരമായ്യിരുന്നു,കായിക പരിശീലനവും മറ്റും.എനിക്ക് എത്ര കാഠിന്യമുള്ള പരിശീലനവും ഒരു പ്രശ്നവും അല്ലായ്യിരുന്നു,പരിശീലിപ്പിക്കുന്ന ഹവില്‍ദാര്‍ ആദ്യമൊക്കെ കുറവായ്യിരുന്നു.ഒരു ദിവസം കേട്ടു,ചെറുപ്പക്കാരായ്യ കുറച്ചു ഹവില്‍ദാര്‍ വരുന്നു എന്ന്.വളരെ സന്തോഷിച്ചു,ഞങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലകുന്നവര്‍ എന്ന ബോധം ഉള്ളില്‍ വല്ലാത്ത ആശ്വാസം നല്‍കി.പക്ഷെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മനസ്സിലായ്യി ഇത്രയ്ക്കു മനസികമായ്യി  പീഠിപ്പിക്കുന്ന  ഒരു പറ്റം മനുഷ്യര്‍ എന്നാല്‍ എല്ലാവരും അങ്ങനെ അല്ലായ്യിരുന്നു.ചിലര്‍ സ്വന്തം സഹോദരനെ പോലെ,മറ്റുചിലര്‍ കുറ്റവാളികളോട് പെരുമാറും പോലെ ഹോ!! സഹിക്കാന്‍ പറ്റുമ്മായിരുന്നില്ല.

          തുടരും

2009 നവംബർ 23, തിങ്കളാഴ്‌ച

ബാംഗ്ലൂര്‍


ഇന്ന് 23 - 11 - 2009  ബാംഗ്ലൂര്‍ എന്ന മേട്രോപോളിട്യന്‍ സിറ്റിയോട് ഞാന്‍ തല്‍കാലത്തേക്ക് വിടപറയുന്നു.മറ്റൊരു തിരിച്ചു വരവിനായ്യി.കാരണം എനിക്ക് കേരളാ പോലീസില്‍ ജോബ്‌ കിട്ടി ഈ മാസം അവസാനം ജോയിന്‍ ചെയ്യണം. 9 മാസം ആണ് ട്രെയിനിംഗ്.എല്ലാവരെയ്യും വിട്ടു പിരിയ്യുന്നതില്‍ വളരെ വിഷമം തോന്നുന്നു,എന്നാലും പിരിയ്യാതിരിക്കാന്‍ പറ്റില്ലല്ലോ,എല്ലാം നല്ലതിനാവണം."പിരിയാന്‍ മാത്രമെന്നോ പ്രിയമോലും സംഗമങ്ങള്‍"

2009 നവംബർ 5, വ്യാഴാഴ്‌ച

കാട്ടുവഴികളിലൂടെ

                                   ഇന്ന് എന്താണെന്ന് അറിയ്യില്ല വല്ലാത്ത ഒരു മടുപ്പ്, ഒന്ന് നടക്കാന്‍ തീരുമാനിച്ചു ,സന്ധ്യാ സമയമാകുന്നു എന്നാലും സാരമ്മില്ല.തനിച്ചു ഞാന്‍ ആ റോഡിന്‍റെ വലതു വശം പറ്റി നടന്നു ഓരോന്നു ആലോചിച്ച്.കുറെ ദൂരം പിന്നിട്ടു എന്ന്  മാത്രമല്ല ഞാന്‍ ഏതോ കാട്ടു വഴിയിലേക്കു കേറിയിരിക്കുന്നു ഞാന്‍ പോലും അറിയാതെ ,നിലാവിന്‍റെ വെള്ളി നൂല്‍ ഭൂമിയില്‍ പതിച്ചിരിക്കുന്നു ,എന്‍റെ ചുറ്റിലും നല്ല ഉയരമ്മുള്ള വൃക്ഷങ്ങള്‍ 
വൃക്ഷ ചില്ലകള്‍കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം എനിക്ക് വഴിക്കാട്ടിയായി.അങ്ങ് ദൂരെ നിന്നും കുറുക്കന്‍മാര്‍
ഓരിയിടുന്ന ശബ്ദം കേള്‍കുന്നു,മനസ്സില്‍ ഭയം തോന്നുണ്ടോ എന്നൊരു സംശയം, ഈ കാട്ടില്‍ നിന്ന് എനിക്ക് എങ്ങനെ വീട്ടില്‍ എത്താം ,അവര്‍ എന്നെ അന്വേഷിക്കുനുണ്ടാകും,വഴികള്‍ ഒന്നും മനസ്സിലാകുന്നില്ല ,
എങ്ങും ചിവീടുകളുടെ ശബ്ദം,മൂങ്ങകള്‍ മൂള്ളുന്നു,വവ്വാലുകളുടെ ചിറകടി ശബ്ദം ഞാന്‍ ആകെ ആശ്വസ്തനായ്യി 
എനിക്ക് ആശ്വാസം കള കള ഒഴുകുന്ന അരുവിയും മന്ദ മാരുധനും മാത്രം .പിന്നെയ്യും കുറെ ദൂരം ഞാന്‍ പോയ്യി ,അപ്പൊ എന്‍റെ  പുറകില്‍ ആരോ ഉള്ളത് പോലെ തോന്നി ,എന്നിക്ക് തിരിഞ്ഞു നോക്കുവാന്‍ തോന്നുന്നില്ല ,ഞാന്‍ നടത്തത്തിനു വേഗം കൂട്ടി ഹൃതയമിടിപ്പ് കൂടുന്നു ,ഒടുവില്‍ ഞാന്‍ മൈതാനമെന്നു തോന്നിക്കുന്ന സ്ഥലത്തെത്തി അങ്ങ് കുറച്ചകലെ ചെറിയ ഒരു കുടില്‍ കാണുന്നു ,അതിനു മുറ്റത്ത്‌ വിറകു കൂട്ടി കത്തിച്ചു അതിനു ചുറ്റും വലം വയ്ക്കുന്ന ഒപ്പം എന്തോ ചൊല്ലുന്ന കുറച്ചു പേര്‍ എനിക്ക് ആശ്വാസമായി ,ഞാന്‍ വേഗം അവരുടെ അടുത്തേക്ക് ഓടി ,എന്നെ കണ്ടതും ആരും എന്നെ കണ്ടത് പോലും വക വെക്കാതെ അവരുടെ കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നു,അവരെ ഞാന്‍ ശ്രെധിച്ചു അതില്‍ ഒരു മുഖം എനിക്ക് നല്ല പരിജയ മുളത് പോലെ പക്ഷെ എനിക്ക് ആ മുഖം വ്യക്തമാകുന്നില്ല ,അവള്‍ എന്നെ നോക്കുന്നു എന്തോ എന്നോട് സംസാരിക്കുന്നു, എനിക്ക് ഒന്നും കേള്‍ക്കുന്നില്ല , പുറകില്‍ നിന്ന് ആരോ എന്നെ പിടിക്കാന്‍ വരുന്നത് പോലെ തോന്നുന്നു ,നിലവിളികാന്‍ എനിക്കാകുന്നില്ല ശരീരം തണുക്കുന്നു,ആ കയ്കള്‍ എന്‍റെ ചുമലില്‍ വന്നു പതിച്ചതും ഞാന്‍ പെട്ടന്ന് തിരിഞ്ഞു നോക്കി, അത് എന്‍റെ അച്ഛനാണ് അപ്പോഴാണ് മനസ്സിലായത് 
                   " ഞാന്‍ ഉറങ്ങുകയായിരുനെന്നു " 

2009 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

ജയസുര്യയുടെ മോതിരം

.
                2005 , ക്ലാസിക്കല്‍ കോളേജ് (നിലംബൂര്‍)  വാര്‍ഷിക ആഘോഷം, എല്ലാ വര്‍ഷവും ഒരു ഫിലിം ആര്‍ട്ടിസ്റ്റ് വരറുണ്ട് ഇത്തവണ ജയസൂര്യ ആണ് താരം, ഞങ്ങളുടെ പ്രിന്‍സി എന്ന് വിളിക്കുന്ന പ്രിന്‍സിപ്പല്‍ സോണി സര്‍ വളരെ ബുദ്ധിശാലി ആണ്, കാരണം എല്ലാ തവണയും ആര്‍ട്സ് ഡേ ക്ക് അടിപിടി ഉറപ്പാ,അത് കൊണ്ട് ഇത്തവണ അദ്ദേഹം കോളേജിലെ ഏറ്റവും അലമ്പ് ചെക്കന്‍ മാരെ പിടിച്ചു അല്ലമ്പ് ഉണ്ടാക്കുന്നവരെ നിയതത്രിക്കണം എന്ന ഡ്യൂട്ടി കൊടുത്തു ,ഇവരല്ലാതെ മറ്റാരും ഒന്നും ചെയ്യില്ല എന്ന് സര്‍ നു  അറിയാം,പാവം ഇവര്‍ വല്യ കാര്യത്തില്‍ ഡ്യൂട്ടി ഏറ്റടുത്തു.
                          അങ്ങനെ എല്ലാവരും അക്ഷമയോടെ താരത്തെ കാത്തിരിക്കുന്നു,അതിനിടെ ആരും മുഷിയതിരിക്കാന്‍ ഒരു പ്രസംഗം,വിഷയം ജയസൂര്യയെ നമ്മുക്ക് എങ്ങനെ കൊണ്ട് വരാന്‍ പറ്റി എന്നുളതാണ്,
                         " ഞങ്ങള്‍ കുറെ കാലമായ്യി ഈ പരിപാടിക്ക്‌ ഒരു സിനിമാ നടനെ സഘടിപിക്കാന്‍ നോക്കുന്നു ,എല്ലാവര്ക്കും തിരക്കാണ് 
എന്നാല്‍ ഈ കോളേജിലെ ഷിബു ,അവന്‍റെ തീവ്ര ശ്രമത്തിനൊടുവില്‍ നമ്മുക്ക് ജയസൂര്യയെ കിട്ടിയ്യിരിക്കയാണ്."
                    അപ്പൊ ഒരുത്തന്‍ അവന്‍റെ ഷര്‍ട്ടിന്റെ കോളര്‍ പോക്കുന്നു ,അവനെ നോക്കി നില്‍ക്കുന്ന ഒരു പാട് പെണ്‍ കുട്ടികള്‍ ,അവന്‍ ഏതോ സ്വര്‍ഗത്തില്‍ നില്‍ക്കും പോലെ ,കോളേജിലെ മികച്ച വായ് നോക്കികളില്‍ പ്രധാനി.കുറച്ചു നേരത്തേക്ക് അവന്‍ സ്റ്റാര്‍ ,എന്നാല്‍ ഒരു സത്യം പറയട്ടെ ,സര്‍ പറഞ്ഞ ഷിബു ഇവനല്ല,അത് എനിക്ക് പിന്നീടാണ്‌ മനസ്സിലായത്. അപ്പോഴേക്കും ജയസൂര്യ എത്തി ,
ഇമ്മിണി നല്ലരാള്‍ എന്ന സിനിമയുടെ സെറ്റില്‍ നിന്ന വരുന്നത് ,
റെഡ് ഷര്‍ട്ടും ബ്ലാക്ക്‌ ജീന്‍സും ,കാണാന്‍ കൊള്ളാം.കാറില്‍ നിന്ന് ഇറങ്ങി എല്ലാവരും തിങ്ങി നിറഞ്ഞു പോലീസും മറ്റു പിള്ളേരും കൂടി സ്റ്റേജില്‍ എത്തിച്ചു ,നല്ല  ബഹള മയം.ജയസൂര്യ യുടെ പ്രസംഗം തുടങ്ങി .
             ആദ്യം പറഞ്ഞത് ;
                                  " ഞാനിവിടെ കാറില്‍ ഇറങ്ങിയപ്പോ എന്‍റെ കയ്യിലുള്ള മോതിരം ആരോ അടിച്ചു മാറ്റി " എല്ലാവരും കയ്യടിച്ചു.
അദ്ദേഹം കര്യമായ്യി പറഞ്ഞതാണോ എന്ന സംശയം ഉണ്ട്. പിന്നെ കോളേജിനെ കുറിച്ച് ഒരു പാട് നുണ പറഞ്ഞാ പോയത്.
   ഏതായാലും മോതിരം അടിച്ചു മാറ്റി എങ്കില്‍ ,അവനു പറയാന്‍ ഒരു സ്റ്റാറിന്റെ മോതിരം. അവനു നല്ല ഭാവി ഉണ്ട്, എന്‍റെ എല്ലാ വിധ ആശംസകളും നേരുന്നു.

2009 ഒക്‌ടോബർ 28, ബുധനാഴ്‌ച

ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ