.
2005 , ക്ലാസിക്കല്‍ കോളേജ് (നിലംബൂര്‍) വാര്‍ഷിക ആഘോഷം, എല്ലാ വര്‍ഷവും ഒരു ഫിലിം ആര്‍ട്ടിസ്റ്റ് വരറുണ്ട് ഇത്തവണ ജയസൂര്യ ആണ് താരം, ഞങ്ങളുടെ പ്രിന്‍സി എന്ന് വിളിക്കുന്ന പ്രിന്‍സിപ്പല്‍ സോണി സര്‍ വളരെ ബുദ്ധിശാലി ആണ്, കാരണം എല്ലാ തവണയും ആര്‍ട്സ് ഡേ ക്ക് അടിപിടി ഉറപ്പാ,അത് കൊണ്ട് ഇത്തവണ അദ്ദേഹം കോളേജിലെ ഏറ്റവും അലമ്പ് ചെക്കന്‍ മാരെ പിടിച്ചു അല്ലമ്പ് ഉണ്ടാക്കുന്നവരെ നിയതത്രിക്കണം എന്ന ഡ്യൂട്ടി കൊടുത്തു ,ഇവരല്ലാതെ മറ്റാരും ഒന്നും ചെയ്യില്ല എന്ന് സര്‍ നു അറിയാം,പാവം ഇവര്‍ വല്യ കാര്യത്തില്‍ ഡ്യൂട്ടി ഏറ്റടുത്തു.
അങ്ങനെ എല്ലാവരും അക്ഷമയോടെ താരത്തെ കാത്തിരിക്കുന്നു,അതിനിടെ ആരും മുഷിയതിരിക്കാന്‍ ഒരു പ്രസംഗം,വിഷയം ജയസൂര്യയെ നമ്മുക്ക് എങ്ങനെ കൊണ്ട് വരാന്‍ പറ്റി എന്നുളതാണ്,
" ഞങ്ങള്‍ കുറെ കാലമായ്യി ഈ പരിപാടിക്ക് ഒരു സിനിമാ നടനെ സഘടിപിക്കാന്‍ നോക്കുന്നു ,എല്ലാവര്ക്കും തിരക്കാണ്
എന്നാല്‍ ഈ കോളേജിലെ ഷിബു ,അവന്‍റെ തീവ്ര ശ്രമത്തിനൊടുവില്‍ നമ്മുക്ക് ജയസൂര്യയെ കിട്ടിയ്യിരിക്കയാണ്."
അപ്പൊ ഒരുത്തന്‍ അവന്‍റെ ഷര്‍ട്ടിന്റെ കോളര്‍ പോക്കുന്നു ,അവനെ നോക്കി നില്‍ക്കുന്ന ഒരു പാട് പെണ്‍ കുട്ടികള്‍ ,അവന്‍ ഏതോ സ്വര്‍ഗത്തില്‍ നില്‍ക്കും പോലെ ,കോളേജിലെ മികച്ച വായ് നോക്കികളില്‍ പ്രധാനി.കുറച്ചു നേരത്തേക്ക് അവന്‍ സ്റ്റാര്‍ ,എന്നാല്‍ ഒരു സത്യം പറയട്ടെ ,സര്‍ പറഞ്ഞ ഷിബു ഇവനല്ല,അത് എനിക്ക് പിന്നീടാണ് മനസ്സിലായത്. അപ്പോഴേക്കും ജയസൂര്യ എത്തി ,
ഇമ്മിണി നല്ലരാള്‍ എന്ന സിനിമയുടെ സെറ്റില്‍ നിന്ന വരുന്നത് ,
റെഡ് ഷര്‍ട്ടും ബ്ലാക്ക് ജീന്‍സും ,കാണാന്‍ കൊള്ളാം.കാറില്‍ നിന്ന് ഇറങ്ങി എല്ലാവരും തിങ്ങി നിറഞ്ഞു പോലീസും മറ്റു പിള്ളേരും കൂടി സ്റ്റേജില്‍ എത്തിച്ചു ,നല്ല ബഹള മയം.ജയസൂര്യ യുടെ പ്രസംഗം തുടങ്ങി .
ആദ്യം പറഞ്ഞത് ;
" ഞാനിവിടെ കാറില്‍ ഇറങ്ങിയപ്പോ എന്‍റെ കയ്യിലുള്ള മോതിരം ആരോ അടിച്ചു മാറ്റി " എല്ലാവരും കയ്യടിച്ചു.
അദ്ദേഹം കര്യമായ്യി പറഞ്ഞതാണോ എന്ന സംശയം ഉണ്ട്. പിന്നെ കോളേജിനെ കുറിച്ച് ഒരു പാട് നുണ പറഞ്ഞാ പോയത്.
ഏതായാലും മോതിരം അടിച്ചു മാറ്റി എങ്കില്‍ ,അവനു പറയാന്‍ ഒരു സ്റ്റാറിന്റെ മോതിരം. അവനു നല്ല ഭാവി ഉണ്ട്, എന്‍റെ എല്ലാ വിധ ആശംസകളും നേരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
MM Nannayyirikkunu