ഇന്ന് എന്താണെന്ന് അറിയ്യില്ല വല്ലാത്ത ഒരു മടുപ്പ്, ഒന്ന് നടക്കാന്‍ തീരുമാനിച്ചു ,സന്ധ്യാ സമയമാകുന്നു എന്നാലും സാരമ്മില്ല.തനിച്ചു ഞാന്‍ ആ റോഡിന്‍റെ വലതു വശം പറ്റി നടന്നു ഓരോന്നു ആലോചിച്ച്.കുറെ ദൂരം പിന്നിട്ടു എന്ന് മാത്രമല്ല ഞാന്‍ ഏതോ കാട്ടു വഴിയിലേക്കു കേറിയിരിക്കുന്നു ഞാന്‍ പോലും അറിയാതെ ,നിലാവിന്‍റെ വെള്ളി നൂല്‍ ഭൂമിയില്‍ പതിച്ചിരിക്കുന്നു ,എന്‍റെ ചുറ്റിലും നല്ല ഉയരമ്മുള്ള വൃക്ഷങ്ങള്‍
വൃക്ഷ ചില്ലകള്‍കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം എനിക്ക് വഴിക്കാട്ടിയായി.അങ്ങ് ദൂരെ നിന്നും കുറുക്കന്‍മാര്‍
ഓരിയിടുന്ന ശബ്ദം കേള്‍കുന്നു,മനസ്സില്‍ ഭയം തോന്നുണ്ടോ എന്നൊരു സംശയം, ഈ കാട്ടില്‍ നിന്ന് എനിക്ക് എങ്ങനെ വീട്ടില്‍ എത്താം ,അവര്‍ എന്നെ അന്വേഷിക്കുനുണ്ടാകും,വഴികള്‍ ഒന്നും മനസ്സിലാകുന്നില്ല ,
എങ്ങും ചിവീടുകളുടെ ശബ്ദം,മൂങ്ങകള്‍ മൂള്ളുന്നു,വവ്വാലുകളുടെ ചിറകടി ശബ്ദം ഞാന്‍ ആകെ ആശ്വസ്തനായ്യി
എനിക്ക് ആശ്വാസം കള കള ഒഴുകുന്ന അരുവിയും മന്ദ മാരുധനും മാത്രം .പിന്നെയ്യും കുറെ ദൂരം ഞാന്‍ പോയ്യി ,അപ്പൊ എന്‍റെ പുറകില്‍ ആരോ ഉള്ളത് പോലെ തോന്നി ,എന്നിക്ക് തിരിഞ്ഞു നോക്കുവാന്‍ തോന്നുന്നില്ല ,ഞാന്‍ നടത്തത്തിനു വേഗം കൂട്ടി ഹൃതയമിടിപ്പ് കൂടുന്നു ,ഒടുവില്‍ ഞാന്‍ മൈതാനമെന്നു തോന്നിക്കുന്ന സ്ഥലത്തെത്തി അങ്ങ് കുറച്ചകലെ ചെറിയ ഒരു കുടില്‍ കാണുന്നു ,അതിനു മുറ്റത്ത് വിറകു കൂട്ടി കത്തിച്ചു അതിനു ചുറ്റും വലം വയ്ക്കുന്ന ഒപ്പം എന്തോ ചൊല്ലുന്ന കുറച്ചു പേര്‍ എനിക്ക് ആശ്വാസമായി ,ഞാന്‍ വേഗം അവരുടെ അടുത്തേക്ക് ഓടി ,എന്നെ കണ്ടതും ആരും എന്നെ കണ്ടത് പോലും വക വെക്കാതെ അവരുടെ കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നു,അവരെ ഞാന്‍ ശ്രെധിച്ചു അതില്‍ ഒരു മുഖം എനിക്ക് നല്ല പരിജയ മുളത് പോലെ പക്ഷെ എനിക്ക് ആ മുഖം വ്യക്തമാകുന്നില്ല ,അവള്‍ എന്നെ നോക്കുന്നു എന്തോ എന്നോട് സംസാരിക്കുന്നു, എനിക്ക് ഒന്നും കേള്‍ക്കുന്നില്ല , പുറകില്‍ നിന്ന് ആരോ എന്നെ പിടിക്കാന്‍ വരുന്നത് പോലെ തോന്നുന്നു ,നിലവിളികാന്‍ എനിക്കാകുന്നില്ല ശരീരം തണുക്കുന്നു,ആ കയ്കള്‍ എന്‍റെ ചുമലില്‍ വന്നു പതിച്ചതും ഞാന്‍ പെട്ടന്ന് തിരിഞ്ഞു നോക്കി, അത് എന്‍റെ അച്ഛനാണ് അപ്പോഴാണ് മനസ്സിലായത്
" ഞാന്‍ ഉറങ്ങുകയായിരുനെന്നു "