
എന്റെ ജനനം ഒരു വ്യത്യസ്തത നിറഞ്ഞതാണ് കാരണം മറ്റൊന്നും അല്ല കാറില്‍ ആണ് പിറവി .അതും വെളുത്ത അമ്ബസ്സെടോര്‍ കാറില്‍ .ഒരിക്കല്‍ ഞാന്‍ അമ്മയോട് ചോദിച്ചു ,അമ്മേ ഞാന്‍ വെളുത്ത കാറില്‍ അല്ലെ ജനിച്ചത് എന്നിട്ടെന്തേ ഞാന്‍ കറുത്ത് പോയതെന്ന്,ആ ചോദ്യം ചോദിച്ചിട്ട് ഇപ്പൊ ഇരുപത്തിഒന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു.ഇപ്പൊ മനസ്സിലായ്യി ഞാനെന്താ ഇങ്ങനെ എന്ന്...ഹ ഹ ...
എന്റെ അച്ഛന്‍ പോലീസ് ആയതു കൊണ്ടു എന്‍റെ ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഓര്‍മ്മയ്യില്‍ തിരൂര്‍ ആണ് എന്റെ കുട്ടിക്കാലം.അച്ചന്റെയ്യും അമ്മയ്യുടെയ്യും തറവാട് നിലംബുരില്‍ ആണ് .എന്റെ പഠനവും ഏട്ടന്റെ പഠനവും പിന്നെ എന്റെ അനുജത്തി ജനകിയുടെ പഠനം കുറച്ചൊക്കെ തിരൂരില്‍ തന്നെ ആയ്യിരുന്നു.
എന്‍റെ കുട്ടിക്കാലം ഇപ്പൊ ഓര്‍ക്കുമ്പോള്‍ വളരെ രസകരമായ്യി തോന്നുന്നു.എന്തെല്ലാം വികൃതി ആയിരുന്നെന്നോ എനിക്ക് ,അതൊക്കെ എഴുതിയ്യാല്‍
ചില്ലെപ്പോ അത് ബോര്‍ ആകും.തിരൂരില്‍ പത്രണ്ട് വര്‍ഷം താമസിച്ചു എന്‍റെ പത്താം തരം തീരുന്നത് വരെ. അപ്പൊ ഏട്ടന്‍ പി ഡി സി തീര്‍ന്നു ജനകി അഞ്ചാം തരത്തിലും.ഓ മറന്നു വീട്ടില്ലുള്ളവരെ പരിജയപെടുത്താന്‍ ,അച്ഛന്‍ സുബ്രമണ്യന്‍ ഒരു പാവം പെന്‍ഷന്‍ പറ്റിയ്യ സബ് ഇന്‍സ്പെക്ടര്‍ അമ്മ രാധ അടുക്കള ഭരണം ഏട്ടന്‍ രാഗേഷ് എഞ്ചിനീയര്‍ ആണ് ഇപ്പൊ കല്യാണ പ്രായം ഒക്കെ ആയ്യി പക്ഷെ ഇതു വരെ ഒന്നും ശരിയ്യായ്യില്ല ഓരോ ജാതക പ്രേശ്നെ.പിന്നെ ഒരേ ഒരു അനുജത്തി ജനകി മിടുക്കി എന്ന് മാത്രം പറഞ്ഞാല്‍ ശരിയാകുമോ എന്നൊരു സംശയ്യം ഉണ്ട് ,നന്നായ്യി പാട്ടു പാടും,ഡാന്‍സ് ചെയ്യും അതില്ലേറെ നന്നായ്യി പഠിക്കും ഇപ്പൊ അവ്വള്‍ ബി ഡി എസ് നു പഠിക്ക്യ.ഞങളൂടെ ഒരു സ്വകാര്യ അഹങ്ക്കാരം.ഇപ്പൊ ഞങള്‍ നിലമ്പൂരില്‍ കോവിലകത്തുംമുറിയില്‍ സ്ഥിര താമസം.ഞാന്‍ പ്ലസ് ടു പഠിച്ചത് വണ്ടൂര്‍ വി എം സി ഹയര്‍ സെകോന്ടെരി സ്കൂളില്‍ ആന്നു.
ബിരുതം നിലമ്പൂരില്‍ ക്ലാസിക്കല്‍ കോളേജില്‍ പിന്നെ പി ജി യും അവിടെ തന്നെ ആ സമയത്തു നിലമ്പൂര്‍ പോലീസ് കോര്‍ടേഴസില്‍ ആയ്യിരുന്നു താമസ്സം അവിടെ വെച്ചാ എന്റെ പ്രിയ കൂട്ടുകാരനെ കിട്ടിയ്യത് പേരു ഭഗത് സിംഗ് പേരില്‍ മാത്രമെ സിങ് ഉള്ളൂ അവന്റെ അച്ഛന്റെ ഓരോരോ തമാശ. എനിക്ക് ചുരുക്കം ചില ഫ്രണ്ട്സ് മാത്രമെ ഉള്ളൂ ഭഗത് ,മാമന്‍ എന്ന് വിളിക്കുന്ന ജയന്‍ ഇപ്പൊ കുവൈറ്റില്‍ ആണ് ,ഭഗത് ഖത്തെറില്‍ പിന്നെ വിഷ്ണു അവന്‍ നിലമ്പൂരില്‍ തന്നെ.പിന്നെ എന്നിക്ക് കുറച്ചു ഗേള്‍ ഫ്രണ്ട്സ് ഉണ്ട്ട്ടോ,പേരു പറയ്യുന്നില്ല പി ജി തീര്‍ന്നു ഒന്നര വര്ഷം ഞാന്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ പോയ്യി എന്റെ വിഷയം കണക്ക് ആയത് കൊണ്ടു നല്ല ഡിമാന്‍ഡ് ആണ് .പറഞ്ഞിട്ടെന്താ സാലറി വളരെ കുറവാ ചായ്യ കുടിക്കാന്‍ തെകയ്യില്ല.അന്ഘനെ ആ സമയത്തിനുള്ളില്‍ ഞാന്‍ ആനിമേഷന്‍ കോഴ്സ് നു ചേര്ന്നു എന്നുടെ
ഏറ്റവും വലിയ ആഗ്രഹം എന്തെന്നോ ഒരു സിനിമ ഡയറക്ടര്‍ ആകുക എന്നത് ഒരിക്കല്‍ ഞാന്‍
അത് നേടിയെടുക്കും.ഇപ്പൊ ഞാന്‍ ബാന്ഗ്ലോരില്‍ ജോലി ചെയ്യുന്നു.ഇപ്പൊ പി എസ് സി കിട്ടി പോലീസില്‍ അച്ഛന്‍റെ പാരമ്പര്യം തുടരാന്‍ വേണ്ടി, പക്ഷെ പോലീസില്‍ കെറുന്നതിന്ടെ ഉദ്ദേശം അതൊന്നും അല്ല അത് അതീവ രഹസ്യം.പിന്നീട് പറയാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
MM Nannayyirikkunu